ടെണ്ടര്‍ ക്ഷണിച്ചു
മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് – റീ- എജന്റ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും മത്സര സ്വഭാമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ ജൂലൈ 31 നകം ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കണം. ഫോണ്‍: 04936 247 290
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ് സെന്ററില്‍ ലോജിസ്റ്റിക്‌സ്,സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്ത പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തിലോ , 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.
ഓണ്‍ലൈന്‍ പഠനം കൈത്താങ്ങായി അധ്യാപകര്‍
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് അധ്യാപകര്‍ നല്‍കിയ ടാബുകളുടെ വിതരണോദ്ഘാടനം ബത്തേരി നഗരസഭാധ്യക്ഷന്‍ ടി. കെ രമേഷ് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടോം ജോസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാബ് വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് അസീസ് മാടാല അധ്യക്ഷത വഹിച്ചു. മദര്‍ പി ടി എ പ്രസിഡന്റ് സക്കീന നാസര്‍, ഹെഡ്മിസ്ട്രസ്സ് ജിജി ജേക്കബ്, പ്രിന്‍സിപ്പാള്‍ പി എ അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.