സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രളയ സെസ് ഇല്ല
സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും വില കുറയുകയാണ്. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും.
അഞ്ചു ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കുന്ന സാധനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിനും വെള്ളിക്കും 0.25 ശതമാനവുമാണു വില കുറയുന്നത്.
നിലവില്‍ 12, 18, 28 ശതമാനം ചരക്കുസേവന നികുതി ഈടാക്കുന്ന സാധനങ്ങള്‍ക്ക് ഈടാക്കുന്ന ഒരു ശതമാനം പ്രളയസെസാണ് ഇന്നുമുതല്‍ ഒഴിവാക്കുന്നത്. ചെരുപ്പ്, കുട, ബാഗ്, ബിസ്കറ്റ്, ചോക്ലേറ്റ്, കേക്ക്, ഐസ്ക്രീം, 1000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങള്‍, മിക്സി, ഫാന്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സിമന്റ്, പെയിന്റ്, ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങള്‍, നോട്ട് ബുക്ക്, ഷേവിംഗ് ക്രീം, ടൂത്ത് പേസ്റ്റ്, സ്റ്റീല്‍ പാത്രങ്ങള്‍, മാര്‍ബിള്‍, പൈപ്പ്, ബാത്ത്റൂം ഉപകരണങ്ങള്‍, എല്‍ഇഡി ബള്‍ബ്, മെത്ത, എസി, ഗ്രൈന്‍ഡര്‍, കാര്‍, സ്കൂട്ടര്‍, മൊബൈല്‍ ഫോണ്‍, കാമറ, സിസിടിവി, കന്പ്യൂട്ടര്, ലാപ്ടോപ്, മോണിറ്റര്‍, വാഷിംഗ് മെഷീന്, ടിവി, വാട്ടര്‍ ഹീറ്റര്‍, പ്രഷര്‍ കുക്കര്‍, എയര്‍ കൂളര്‍ തുടങ്ങിയവയ്ക്കെല്ലാം വില കുറയും.
കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങൾക്കാശ്വാസവും വിപണിക്ക് ഉണർവും നൽകുന്നതാണ് പ്രളയ സെസ് പിൻവലിക്കാനുള്ള തീരുമാനം.
കഴിഞ്ഞ രണ്ട് വർഷമായി ടിവി ഫ്രിഡ്ജ്, എസി തുടങ്ങീ ചെറുതും വലുതുമായ വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു ഉപഭോക്താക്കളെ സംബന്ധിച്ച്. സെസ് ഒഴിവായതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവക്കും വില കുറയും. ലക്ഷങ്ങൾ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങിക്കുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് നൽകുക. 3.5 ലക്ഷം രൂപയുടെ കാറിന് 4000 രൂപ കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും.
“വാഹനങ്ങൾക്ക് മാത്രമല്ല ടയർ, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും വില കുറയും.
ഈ മാസം മുതൽ ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിങ് സേവനം, മൊബൈൽ റി ചാർജ്ജ് തുടങ്ങിയ ചിലവിലും കാര്യമായ കുറവുണ്ടാകും. ആയിരം രൂപയിൽ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും എസ്ക്രീം കുട എന്നിവക്കും നിരക്ക് കുറയും. സ്വർണ്ണം വെള്ളി വിലപിടിപ്പുള്ള കല്ലുകൾ എന്നിവക്കുണ്ടായിരുന്നു കാൽ ശതമാനം സെസ് ഇല്ലാതാകുന്നത് ആശ്വാസമാകും.