സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി ബ്സ്സുടമകള്‍ രംഗത്ത്. നാളെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ രാവിലെ 10 ണിമുതല്‍ 5 മണിവരെ ഉപാസം നടത്തും. കെ എ്സ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ ആയിരങ്ങളുടെ ഉപജീവനമാര്‍ഗമായ സ്വകാര്യബസ് മേഖലയെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാരോപിച്ചാണ് സമരം.
കൊവിഡ് ലോക്ക് ഡൗണ്‍ കാരണം സര്‍വീസുകള്‍ മുടങ്ങി ജീവിതം തന്നെ പ്രതിസന്ധിയിലായതോടെയാണ് പ്രത്യക്ഷ സമരവുമായി സ്വകാര്യ ബസ്സുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായാണ് സ്വകാര്യ ബ്സ് ഉടമകള്‍ ഉപവാസം നടത്തുന്നത്. ഇതോടനുബന്ധിച്ച് ജില്ലയില്‍ രണ്ടിടങ്ങളില്‍ സ്വകാര്യ ബസുടമകള്‍ ഉപാവാസം നടത്തും. റോഡ് ടാക്സ് പൂര്‍ണ്ണമായും ഒഴിവാക്കുക, ഡീസലിന് സബ്സിഡിയും, സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് ഓരോ ഉടമക്കും 3 ലക്ഷം രൂപ പലിശരഹിത വായ്പയും അനുവദിക്കുക,140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്തുന്ന ബസ്സുടമകളുടെ പെര്‍മിറ്റ് നിലനിര്‍ത്താന്‍ നടപടിയെടുക്കുക, ബസ് ജീവനക്കാരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് വാക്സിന്‍ മുന്‍ഗണന നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൂടാതെ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ടുമാണ് സമരം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.