നൂല്‍പ്പുഴ പഞ്ചായത്തില്‍പെടുന്ന തോട്ടാമൂല പ്രദേശവാസികളാണ് കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്നത്.പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപകമായ കൃഷിനാശമാണ് വരുത്തിവെക്കുന്നത്. മാസങ്ങളായി തുടരുന്ന കാട്ടാനശല്യം കാരണം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിക്ക്്് നേതൃത്വം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
മാസങ്ങളായി തുടരുന്ന കാട്ടാനശല്യം കാരണം പ്രദേശവാസികളുടെ സൈ്വര്യജീവിതവും നഷ്ടപ്പെട്ടു. സന്ധ്യമയങ്ങുന്നതോടെ ദിനംപ്രതി കൃഷിയിടത്തില്‍ എത്തുന്നകാട്ടാനകള്‍ വ്യാപകമായ കൃഷിനാശമാണ് പ്രദേശത്ത് ഉണ്ടാ്ക്കുന്നത്. കൃഷിയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, വാഴ, കാപ്പി, നെല്‍ കൃഷി എന്നിവയെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്. ഇത് കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടത്തെ കാര്‍ഷക ജനതയെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങളും, കര്‍ഷകര്‍ സ്വന്തംനിലയ്ക്ക് കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച ഫെന്‍സിംഗും തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലെത്തുന്നത്. കൃഷിയിടത്തിലെത്തുന്ന കാട്ടാനകള്‍ പുലരുംവരെ അവിടതന്നെ തങ്ങുന്നതിനാല്‍ രാവിലെ ക്ഷീരകര്‍ഷകര്‍ക്ക് സൊസൈറ്റികളിലെത്തി പാലളക്കാനും സാധിക്കുന്നില്ല. കാട്ടാനശല്യം അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലന്നുമാണ് കര്‍ഷക ജനതയുടെ ആരോപണം. പ്രശ്നത്തിന് അടിയന്തരമായി പരിഹാരംകണ്ടില്ലങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.