ഒളിമ്പിക്ക്‌സിന് ഐക്യദാര്‍ഢ്യ പഞ്ച്
ടോക്യോവില്‍ നടക്കുന്ന ഒളിമ്പിക്ക്‌സിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് വയനാട് ജില്ലാ അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഐക്യദാര്‍ഢ്യ പഞ്ച് സംഘടിപ്പിച്ചു.മാനന്തവാടിമുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബോക്‌സിംഗ് ജില്ലാ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടരി വി സി ദീപേഷ്, ട്രഷറര്‍ ഷിജു, നിരണ്‍, കോച്ച് ഡയ്‌സണ്‍, വിസി ദീജേഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടരി പി വി മഹേഷ്, വൈസ് പ്രസിഡന്റ്എം.വി സുരേന്ദ്രന്‍, എം ബഷീര്‍, സ്റ്റേറ്റ് റഫറി മെമ്പര്‍ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.