മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 2021 – 22 വര്‍ഷത്തേക്ക് ആവശ്യമായ പ്രിന്റ് ചെയ്ത പേപ്പര്‍ നിര്‍മ്മിത മെഡിസിന്‍ കവര്‍, എക്സ്റേ കവര്‍, സി.ടി കവര്‍ എന്നിവ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 12 ന് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം 3 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍ 04935 240264.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ 2021 – 22 വര്‍ഷത്തേക്ക് ആവശ്യമായ ബ്രൈഡഡ് പോളി ഗ്ലൈക്കോളിക് ആസിഡ് 2.0, ഫാസ്റ്റ് അബ്സോറബിള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ആഗസ്റ്റ് 24 ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 ന് ദര്‍ഘാസ് തുറക്കും. ഫോണ്‍ 04935 240264.
അറിയിപ്പ്
കോവിഡ് 19 പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും, കേരള ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും അംഗങ്ങളായവര്‍ക്ക് 2021 ഏപ്രില്‍ മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള 6 മാസത്തെ അംശാദായം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരാവായ സാഹചര്യത്തില്‍ നിലവില്‍ അംശാദായം ഒടുക്കിയിട്ടുള്ളവര്‍ക്ക് പ്രസ്തുത തുക മുന്നോട്ടുള്ള കാലയളവിലേക്ക് അഡ്ജസ്റ്റ് ചെയ്ത് നല്‍കുന്നതാണെന്ന് ചെയര്‍മാന്‍ അഡ്വ എം.എസ് സ്‌കറിയ അറിയിച്ചു.