നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മനസ്സ് സര്‍ഗോത്സവം 2021 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒരു മാസമായി നടക്കുന്ന മത്സരത്തില്‍ യൂണിറ്റ് , ക്ലസ്റ്റര്‍, ജില്ലാതല മത്സരങ്ങള്‍ ഓണ്‍ ലൈന്‍ തലത്തില്‍ പൂര്‍ത്തിയായി. 27 ഇനങ്ങളിലുള്ള കലാ മത്സരങ്ങളില്‍ വയനാട് ജില്ലയിലെ 54 എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള പങ്കാളിത്വമുണ്ടായിരുന്നു.വിജയികളെ വയനാട് ജില്ലാ എന്‍ എസ് എസ് .കോഡിനേറ്റര്‍ ശ്യാല്‍ കെ.എസ് പ്രഖ്യാപിച്ചു.
54 യൂനിറ്റുകളിലെ വളണ്ടിയര്‍ ലീഡര്‍മാര്‍ ,പ്രോഗ്രാം ഓഫിസര്‍മാര്‍ ,ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് സര്‍ഗോത്സവം വിജയിച്ചതെന്ന് കണ്‍വീനര്‍ ശ്യാല്‍.കെ.എസ് പറഞ്ഞു.