മാനന്തവാടി സി കാറ്റഗറി;പൊതുഗതാഗതമില്ല. എടവക ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ലോക് ഡൗണിലേക്ക്
മാനന്തവാടി സി കാറ്റഗറി ആയതിനാല്‍ മാനന്തവാടിയില്‍ നിന്നും കെ എസ് ആര്‍ ടി സി പ്രാദേശിക സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രം. പുറമേ നിന്ന് വരുന്ന സര്‍വ്വീസുകള്‍ക്ക് മാനന്തവാടിയില്‍ ആളെയിറക്കാം ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിയന്ത്രണ വിധേയമായി ഉണ്ടായേക്കാം.കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലാ തല അവലോകന യോഗത്തിന്റെ കണക്കനുസരിച്ച് എടവക ഡി വിഭാഗത്തിലാണുള്ളത്. ഇതനുസരിച്ച് വരുന്ന 7 ദിവസങ്ങള്‍ (2021 ജൂലായ് 28 വരെ) എടവക ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ലോക് ഡൗണിലായിരിക്കും.
എടവക ഗ്രാമ പഞ്ചായത്തില്‍ ഉത്തരവ് അനുസരിച്ച് അവശ്യ വസ്തു സ്ഥാപനങ്ങള്‍ ഒഴികെ യാതൊന്നും തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസ്സുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, തുടങ്ങിയവ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.പോലീസ് മേധാവികള്‍,സെക്ട്‌റല്‍ മജിസ്‌ട്രേറ്റ്മാര്‍ തുടങ്ങിയവരുടെ ശക്തമായ നിരീക്ഷണവും ഇക്കാലയളവില്‍ ഉണ്ടായിരിക്കും.ടിപിആര്‍ നിരക്ക് 15 ല്‍ കൂടുതലായതിനാലാണ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍ പെടുത്തിയത്.