കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി പയ്യംമ്പള്ളി പടമല നിവാസികള്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പടമല പാലാക്കുഴിയില്‍ സിറിയക്കിന്റെ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്. ഗേറ്റ് തകര്‍ത്ത കാട്ടാന തോട്ടത്തിന്റെ ചുറ്റുമുള്ള ഫെന്‍സിംഗും നശിപ്പിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സിറിയക്ക് പറഞ്ഞു. വനപാലകരുടെ കാവല്‍ മാടത്തിന് ഏകദേശം 75 മീറ്റര്‍ അകലെയാണ് ആനയിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടിക്കുളം പ്രദേശങ്ങളിലും വ്യാപകമായി കാട്ടാനകള്‍ കൃഷി നശിപ്പിച്ചിരുന്നു.കാട്ടാനയെ തടയാനുള്ള സുരക്ഷാ സംവിധാനം ഫലപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.