അമ്പലവയലില്‍ പെരുമ്പാടി കുന്നില്‍ സ്വകാര്യ ബസ് ഉടമ വിഷം അകത്ത് ചെന്ന് മരിച്ചു.കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി.സി.രാജമണി(48) ആണ് മരിച്ചത്.വീടിന് സമീപത്തെ തോട്ടത്തില്‍ അവശ നിലയില്‍ കണ്ടെത്തിയ രാജ മണിയെ നാട്ടുകാര്‍ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്‌മപുത്ര ബസിന്റെ ഉടമയാണ് രാജമണി.കോവിഡ് മൂലം ബസ്സിന്റെ ഓട്ടം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഭാര്യ:സുഭന്ദ്ര.മക്കള്‍:സുധന്യ,ശ്രീനാഥ്.മരുമകന്‍:നിതിന്‍
Sign in
Sign in
Recover your password.
A password will be e-mailed to you.