ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഡിപിആര്‍ അംഗീകരിച്ചു.

0

നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന് ഉന്നതതല സമിതി തത്വത്തില്‍ അംഗീകാരം നല്‍കി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച ഡിപിആറില്‍ 4 വരി തുരങ്കപാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്.ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, കെആര്‍സിഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായി.

Leave A Reply

Your email address will not be published.

error: Content is protected !!