മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെള്ളമുണ്ട യൂണിറ്റ് അംഗങ്ങളില്‍ നിന്ന് സമാഹരിച്ച 1,25,000 രൂപ രണ്ടു ഗഡുക്കളായി എം എല്‍ എ ഒ ആര്‍ കേളുവിന് കൈമാറി. വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഹാളില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി കെ ശ്രീധരനില്‍ നിന്നും ചെക്ക് എം എല്‍ എ ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡണ്ട് വി ശിവന്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം മുരളീധരന്‍, എം മോഹനകൃഷ്ണന്‍, പി എം ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.