യുവാവിനെ കാളിന്ദി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ട് ദിവസം മുമ്പ് കാണാതായ പനവല്ലി അയ്യപ്പന് മൂല കോളനിയിലെ മാസ്തിയുടെ മകന് ബാബു(36)വിനെയാണ് സര്‍വ്വാണിയിലെ കാളിന്ദി പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബാബുവിനെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ:രമ്യ. മക്കള്‍:അനുരാഗ്,അഭിരാഗ്.