ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട് ടി സിദ്ദിഖ്

0

ക്ഷീരമേഖലയില്‍ നേടിരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടെണ്ടതുണ്ടെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. കല്‍പ്പറ്റ മണിയങ്കോടില്‍ അന്തരിച്ച വയനാട് ലോകസഭ മുന്‍ എംപി. എം ഐ ഷാനവാസ് അനുദിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായി.

സംഘം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ ഉഷാദേവി, ജോണ്‍ വര്‍ഗ്ഗീസ്, നഗരസഭ മുന്‍ ചെയര്‍മാന്‍ പി പി ആലി, മില്‍മ വയനാട് ഡയറി ജില്ലാ ഓഫീസര്‍ ബിജു സ്‌കറിയ, ഓ സരോജിനി കെ ചില്‍സു, കെ എ സ്‌കറിയ, പി കെ മുരളി എന്നിവര്‍ സംസാരിച്ചു.ക്ഷീരമേഖലയില്‍ നേടിരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും, മില്‍മയുടെ നഷ്ടം നികത്താന്‍ ആവശ്യമായ കര്‍ഷകരുടെ അടുത്തു നിന്നും പാല്‍ സംഭരിക്കാന്‍ കഴിയുന്ന രീതിയിലേക്ക് എത്തിയാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.അതിനാവശ്യമായ നൂതന പദ്ധതികള്‍ ക്രമീകരിച്ച് മുന്നോട്ട് പോകാനുള്ള നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!