പോത്തിനെ വേട്ടയാടി കൊന്ന സംഭവം പ്രതിയെ റിമാന്‍ഡ് ചെയ്തു
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബാവലി 58ാം മൈലില്‍കാട്ടുപോത്തിനെ വേട്ടയാടി കൊന്ന സംഭവത്തില്‍ പിടിയിലായ പടിഞ്ഞാത്തറ മുണ്ടക്കുറ്റി സ്വദേശിതിരുവങ്ങാട്‌മൊയ്തു (46) വിനെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ബാവ എന്ന ഷൗക്കത്ത്, ആഷിക്ക്, സിദ്ധീഖ് അയ്യൂബ്, അനസ്, കുഞ്ഞാവ എന്നിവരെയാണ് പിടികൂടാനുള്ളത്.
ഇവര്‍ ഉപയോഗിച്ച എത്തിയോസ് കാറും, താര്‍ജീപ്പും തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെയ്ക്കാനുപയോഗിച്ച തോക്കിനെക്കുറിച്ച് അന്വേഷിച്ചുവരുന്നു.സംഭവസ്ഥലത്ത് നിന്നും മൊബൈല്‍ ഫോണ്‍,മൂന്ന്കത്തി ഇറച്ചി കൊണ്ട് പോകാനായി തയ്യാറാക്കി വെച്ച ചാക്കുകളും പ്ലാസ്റ്റിക് കവറുകളും, വസ്ത്രങ്ങളും, അരപ്പട്ടയും കണ്ടെടുത്തിട്ടുണ്ട്.
വയനാട് വന്യജീവി കേന്ദ്രം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെനേതൃത്വത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരെയും, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.