റോഡപകടങ്ങളിലും,പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ട്രോമാകെയര്‍ (ട്രാക്ക്) കോഴിക്കോടിന്റെ കീഴില്‍ സന്നദ്ധസേന വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി വയനാട് യൂണിറ്റ് രൂപീകരിച്ചു അപകട സ്ഥലങ്ങളില്‍ പ്രഥമ ശുശ്രൂഷ ഉള്‍പ്പടെ രക്ഷാ പ്രവര്‍ത്തനത്തിന് പ്രാഥമിക പരിശീലനം ലഭിച്ച അറുപതോളം സേനാ അംഗങ്ങളാണ് തുടക്കത്തില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.
വയനാട് ജില്ല പ്രസിഡന്റ് സുരേഷ് കെആര്‍, ജനറല്‍ സെക്രട്ടറി രഞ്ജിത് കുമാര്‍ കെ.എ,സലീം വി.കെ (ട്രഷറര്‍) സീന കുര്യന്‍,ബിബിന്‍ പുല്‍പ്പള്ളി (വൈ:പ്രസിഡന്റ്) ഷമീര്‍ ടി.എം,ഷാന്റി ചേനപ്പാടി (ജോ:സെക്രട്ടറി) ജിനോ ജോര്‍ജ് ബത്തേരി, മഷൂദ് യു.കെ പേരിയ, തുടങ്ങിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു
ഇതിന് പുറമെ റോഡ് സുരക്ഷ, സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനും കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്