പകല്‍പ്പന്തം പ്രതിഷേധം സംഘടിപ്പിച്ചു

0

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കൊലചെയ്യപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പകല്‍പ്പന്തം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം കല്‍പ്പറ്റയില്‍ കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം പി.പി. ആലി നിര്‍വ്വഹിച്ചു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സുനീര്‍ ഇത്തിക്കല്‍ സമരത്തില്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഐ.എന്‍.ടി.യൂ സി.ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍, മഹേഷ് എമിലി,ഡിന്റോ ജോസ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!