ജൂലൈ 12; ലോക മലാല ദിനം
ലോക പ്രശസ്തയായ സാമൂഹിക പ്രവര്‍ത്തക മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ ‘മലാല ദിന’ മായി ആചരിക്കുകയാണ്. 2013 ജൂലൈ 12 ന് മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി യു.എന്‍. വിളിച്ചു ചേര്‍ത്ത യുവജന സമ്മേളനത്തില്‍ മലാല പ്രസംഗിച്ചിരുന്നു. ധീരതയുടെയും സമാധനത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് മലാല.
വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ മലാല യൂസഫ്സായിയുടെ 21ാം പിറന്നാള്‍ ഇന്ന്. ലോകമെങ്ങും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്താനുള്ള മലാല ദിനം കൂടിയാണിന്ന്. 2013-ലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 12 ‘മലാല ദിന’മായി പ്രഖ്യാപിച്ചത്.
അന്നു മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങള്‍ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണു മലാലയുടെ പിറന്നാളാഘോഷം. അഫ്ഗാന്‍ സ്വാത് താഴ്വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ഇംഗ്ലണ്ടിലാണു താമസം.