പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനുമുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബത്തേരി കക്കോടന്‍ പമ്പിനുമുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇന്ധനനികുതി കുറക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അഡ്വ. സതീഷ് പൂതിക്കാട് അധ്യക്ഷനായിരുന്നു. എന്‍ എം വിജയന്‍, ഡി പി രാജശേഖരന്‍, നിസി അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!