നൂറോളം അച്ചാര്‍ വിഭവങ്ങള്‍ ഒരുക്കി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
ലോക ഭക്ഷ്യദിനത്തില്‍ നൂറോളം അച്ചാര്‍ വിഭവങ്ങള്‍ ഒരുക്കി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. നാവില്‍ രൂചിയൂറൂം അച്ചാര്‍ രുചിക്കാന്‍ ഏറെ ആളുകളും എത്തി. അച്ചാര്‍ വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയവുമായി കൂണ്‍, ഇഞ്ചി, മാങ്ങാ ഇഞ്ചി, ചേനത്തണ്ട്, മാതളനാരങ്ങ, മാങ്ങ, അനാര്‍, ഗണപതി നാരങ്ങ, കാന്താരി, ഉണക്കമീന്‍, ബംബിളിമൂസ്, ചതുരപ്പയര്‍, വാടുകപ്പുളി നാരങ്ങാ, തോറ മാങ്ങ, ഓടിച്ചുകുത്തിനാരാങ്ങ, കൊമ്പന്‍ മുളക്, ഉള്ളി, തെരണ്ടി, ചക്കക്കുരു, കൂര്‍ക്ക, കാന്താരിമുളക്, ചോളം, ചക്ക, ചക്ക മടല്‍, ഉള്ളിത്തണ്ട്, ഈത്തപ്പഴം, കുണ്ടി കുമ്പളങ്ങ, ചേമ്പ് തണ്ട്, പൈനാപ്പിള്‍, മുരിങ്ങക്കായ്, അത്തിപ്പഴം, മുളപ്പിച്ച പയര്‍, റെഡ് ക്യാപ്സിക്കം, മുളപ്പിച്ച കടല, മഞ്ഞ ക്യാപ്സിക്കം, പച്ച മുന്തിരി, കോളിഫ്‌ലവര്‍, മുരിങ്ങയില, പടവലം, മുളപ്പിച്ച ഗ്രീന്‍ പീസ്, മുളപ്പിച്ച ചെറുപയര്‍, ബീറ്റ്‌റൂട്ട്, പാവയ്ക്കാ, വാടുകപ്പുളി, കക്കിരി, പടവലം, കോവയ്ക്ക, ഉണക്ക മുന്തിരി, ക്യാരറ്റ്, നെല്ലിക്ക, ചാമ്പക്ക, വാഴക്കൂമ്പ്, പച്ചപ്പയര്‍, തക്കാളി, ഉരുളകിഴങ്ങ്, പപ്പായ, സോയാബീന്‍, പേരക്ക, ഓറഞ്ചു, ഓറഞ്ചു തൊലി, മുളകൂമ്പ്, തേങ്ങ, പച്ച കുരുമുളക്, ജാതിക്ക, ബീഫ്, ചിക്കന്‍, പോര്‍ക്ക് തുടങ്ങി നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന ഭക്ഷ്യ യോഗ്യമായ എല്ലാവസ്തുക്കളും അച്ചാറാക്കി പ്രദര്‍ശിപ്പിച്ചു. കൂടാതെ വനത്തില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ പ്രദര്‍ശനവും നടത്തി. നാരക്കിഴങ്, കോറണ, മരകൂണ്‍, പെരുംകൂണ്‍, ഞവണിക്ക, ചൂരല്‍ കൂമ്പ് തുടങ്ങി നാല്‍പ്പതോളം വന ഭക്ഷ്യ വസ്തുക്കളും പ്രദര്‍ശിപ്പിച്ചു. ലോക ഭക്ഷ്യ ദിനാചരണം വയനാട് ഡെപ്യൂട്ടി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വര്‍ഗീസ് പോള്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റെവ.ഫാ. പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, സ്റ്റേറ്റ് ഹെഡ് റോബിന്‍ ജോസഫ്, രാഹുല്‍ സെബാസ്റ്റ്യന്‍, വിനീത എ. വി. എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ ആഷ്ലിന്‍ മറീന, മായ പി.ബി, ഫസീബ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ദിനാചരണം സംഘടിപ്പിച്ചത്. അനഘ കുര്യന്‍, ഏയ്ഞ്ചല്‍ ജോസ്, സുമിഷ അശോകന്‍, ഡേറ്റലി ജോസ്, ഹരിപ്രിയ എം.സ്, ചിഞ്ചു മരിയ, ഷെറീന കെ എന്നിവര്‍ നേതൃത്വം നല്‍കി.