കേരളസ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 19,20 തിയ്യതികളില്‍
കേരളസ്റ്റേറ്റ് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സി.ഐ.റ്റി.യു രണ്ടാം സംസ്ഥാന സമ്മേളനം ഈ മാസം 19, 20 തീയ്യതികളില്‍ ബത്തേരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനം 19ന് രാവിലെ 10 മണിക്ക് ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. 20ന് വൈകിട്ട് ഗാന്ധി ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാനവൈസ് പ്രസിഡണ്ട് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ജോര്‍ജ് കെ. ആന്റണി, എം.എസ് സക്കറിയ, കെ.പി ഹരിദാസ്, പി. ഗഗാറിന്‍, പി.കെ പ്രേംനാഥ് തുടങ്ങിയര്‍ പങ്കെടുക്കുമെന്നും 216 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.