കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണ സമരം നാളെ

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ധര്‍ണ്ണ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് മഹാമാരിയില്‍ പന്തല്‍ അലങ്കാര ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ ഇതുവരെ വരെ 12 പേരാണ് ജീവനൊടുക്കിയത്.ഈ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനവ്യാപകമായി സമരമുഖത്തേക്ക് ഇറങ്ങുകയാണെന്നും,നാളെ കലക്ടറേറ്റിനു മുന്നിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ധര്‍ണ്ണ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാക്‌സിന്‍ എടുത്ത ആളുകളെ പങ്കെടുപ്പിച്ച് പരമാവധി 200 ആളുകളെ കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നടത്താനുള്ള അനുമതി നല്‍കുക, 10 ലക്ഷം രൂപയെങ്കിലും സ്ഥാപനത്തിലെ നിലവിലുള്ള സ്ഥാപനങ്ങളുടെ ഈടിന്‍ മേല്‍ പലിശരഹിത വായ്പ അനുവദിക്കുക, മേഖലയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ നികുതിയും വായ്പയും അടയ്ക്കാനുള്ള കാലാവധി ഒരു വര്‍ഷത്തെയെങ്കിലും നീട്ടി നല്‍കുക, അടിയന്തര സാമ്പത്തികസഹായം അനുവദിച്ചു തരാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജില്ലാ പ്രസിഡന്റ് സത്യന്‍ ബത്തേരി, ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു കരണി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം ജോര്‍ജ്, ജില്ലാ സെക്രട്ടറി ഹര്‍ഷല്‍, വൈത്തിരി താലൂക്ക് പ്രസിഡണ്ട് ഹൈദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!