ചിത്ര പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി: ചിത്ര എലിസബത്ത്, ഉമേഷ് നാരായണന്‍ എന്നിവരുടെ ചിത്ര പ്രദര്‍ശനം ലെബിരിന്ത് മാനന്തവാടി ലളിത കല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.ആര്‍ട്ടിസ്റ്റ് ദീപ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ജോസഫ് എം വര്‍ഗീസ്, രഘുനാഥ്, അനില്‍ പയ്യംപ്പള്ളി, പി ഡി സണ്ണി, മോഹനന്‍, ഗംഗാധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പിക്‌സല്‍ മീഡിയയില്‍ അക്രിലിക്, ഓയില്‍ പെയിന്റ് എന്നിവ ഉപയോഗിച്ചുള്ള 29 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 21 ന് സമാപിക്കും.