ഏറ്റവും മികച്ച കര്‍ഷകന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

0

നോര്‍ത്ത് വയനാട് കോ-ഓപ്പറേറ്റിവ് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മാനന്തവാടി താലുക്കിലെ ഏറ്റവും മികച്ച കര്‍ഷകന് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. വയനാട്ടിലെ മികച്ച സഹകാരിയും സംഘത്തിന്റെ മുന്‍പ്രസിഡണ്ടുമായിരുന്ന പി.ജെ. നേമചന്ദ്ര ഗൗഡറുടെ പേരിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.കാര്‍ഷികരംഗത്തെ വിദഗ്ദരും ഭരണ സമിതിയംഗങ്ങളും ഉള്‍പ്പെട്ട അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റി കണ്ടെത്തുന്ന കര്‍ഷകന് 5001 രൂപയും. പ്രശസ്തിപത്രവും നല്‍കും.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.സൊസൈറ്റി രൂപികൃതമായിട്ട് 50 വര്‍ഷം പൂര്‍ത്തികരിച്ച ഈവര്‍ഷം മുതലാണ് അവാര്‍ഡ് നല്‍കന്നത്.സഹകരണ സ്ഥാപനങ്ങള്‍, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയിലൂടെ നോമിനേഷന്‍ സ്വീകരിച്ച് അവയില്‍നിന്നും മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. നോമിനേഷനുകളോടൊപ്പം കര്‍ഷകന്റെ കൃഷി രീതികളെ കുറിച്ചുള്ള വിവരണവും കാര്‍ഷിക സഹകരണ മേഖലയോടുള്ള ബന്ധവും ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്. നോമിനേഷനുകള്‍ സെക്രട്ടറി, നോര്‍ത്ത് വയനാട് കോ- ഓപ്പറേറ്റിവ് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി, മാനന്തവാടി എന്ന വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി ലഭിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!