സപ്തതി ചടങ്ങ് ജൂലൈ 1 ന്
അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളിയായ രാജേന്ദ്രപ്രസാദിന്റെ സപ്തതി ചടങ്ങ് ജൂലൈ 1 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ ഒന്നിന് 11 മണിക്ക് പനമരത്തെ രാജേന്ദ്രപ്രസാദിന്റെ വീടായ ഭക്തി നിവാസില്‍ വെച്ച് വനവാസി വികാസ് കേന്ദ്രത്തിന്റെയും അസോസിയേഷന്‍സ് ഓഫ് വിക്റ്റിംസ് എമര്‍ജന്‍സി യുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകളെന്ന് സംഘാടകര്‍ പറഞ്ഞു.അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ പങ്കാളിയായതിന്റെ പേരില്‍ രണ്ടരമാസക്കാലം രാജേന്ദ്രപ്രസാദ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അന്നത്തെ കാലത്ത് ഭാരതീയ ജനസംഘത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രിയ പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായിരുന്ന രാജേന്ദ്രപ്രസാദ് സപ്ലൈ ഓഫീസ് സമരം, ചെക്ക്‌പോസ്റ്റ് സമരം, ആദിവാസി ഭൂപ്രശ്‌നം, വയനാട് ട്രൈബല്‍ ജില്ലാ പ്രഖ്യാപന സമരം തുടങ്ങി നിരവധിയായ പോരാട്ടങ്ങളുടെ മുന്‍ നിര പോരാളിയായിരുന്നു. സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിനും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാവേണ്ടിവന്ന രാജേന്ദ്രപ്രസാദ് പനമരത്തെ തലയ്ക്കല്‍ ചന്തുവിന് ഉചിതമായ സമാരകം ഉണ്ടാവണമെന്ന് ആഗ്രഹിച്ച പ്രധാന വ്യക്തിയാണ്.വാര്‍ത്താ സമ്മേളനത്തില്‍ വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍, അസോസിയേഷന്‍ ഓഫ് വിക്റ്റിംസ് എമര്‍ജന്‍സി സംസ്ഥാന സമിതി അംഗം ഇ.കെ.ഗോപി, എ.വി.രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.