ആത്മഹത്യയെക്കുറിച്ച് സമഗ്രമായ പഠനം നടത്തും
കൗമാരക്കാരായ പെണ്‍ കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് .പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്ത പെണ്‍ കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കൗമാരക്കാരയ പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥനത്തിലായിരുന്നു സന്ദര്‍ശനം .
മരിച്ച പെണ്‍ക്കുട്ടികളുടെ വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.അഡ്വ: പി ഡി സജി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കമ്മിഷന്റെ അന്വേഷണം. വയനാട് ലിഗല്‍ സര്‍വ്വീസസ് സൈസെറ്റി സെക്രട്ടറി സബ് ജഡജ് കെ.രാജേഷ് കമ്മീഷനോടൊപ്പമുണ്ടായിരുന്നു.