പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ജില്ലയിലെ ആദ്യത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു.ആദിവാസി വിഭാഗത്തില്‍ ഉപരി പഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുളള പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിനാലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റലിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയായിരുന്നു. ഐ.റ്റി.ടി.പി വയനാട് പ്രൊജക്ട് ഓഫീസര്‍ പി വാണിദാസ്, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദ്, എന്നിവര്‍ സംസാരിച്ചു.