വയനാട്ടിലെ മൂന്ന് താലൂക്ക് ആര്‍ടിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഭക്ഷ്യ കിറ്റ് വിതരണം. ആര്‍ ടി ഒ (എന്‍ഫോഴ്‌സ്‌മെന്റ്) എന്‍ തങ്കരാജ് ഉദ്ഘാടനം ചെയ്തു .കല്‍പ്പറ്റ ജോയന്റ് ആര്‍ടിഒ യും വയനാട് ആര്‍ടിഒ ഇന്‍ ചാര്‍ജുമായ സാജുഎ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി ജോയന്റ് ആര്‍ടിഒ ഇ.എസ് ബിജോയ് എംവിഐമാരായ റെജി, ഡിവിന്‍,സുനീഷ് എം, അന്‍സാര്‍,മുആദ്,ഷാനാവാസ് ,ലിജു,സുമേഷ് ടി.എ എന്നിവര്‍ സംസാരിച്ചു. പി.കുഞ്ഞിമുഹമ്മദ് ,സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രണ്ടായിരത്തി പതിമൂന്ന് മുതല്‍ വയനാട് ആര്‍ടിഒ യുടെ കീഴില്‍ റോഡ് സുരക്ഷയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണ് വയനാട്ടിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍ക്കൊള്ളുന്ന വയനാട് റോഡ് സേഫ്റ്റിവോളണ്ടിയേഴ്‌സ്. ലോക്ഡൗണ്‍ കാരണം വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ഇവര്‍ക്ക് സ്‌നേഹത്തിന്റെ കരുതലായി ഭക്ഷ്യ കിറ്റുമായി ആര്‍ ടി ഒ അധികൃതര്‍ എത്തുകയായിരുന്നു