ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ സ്‌കീം വഴി 3 വെന്റിലേറ്ററുകള്‍, 50 പള്‍സ് ഓക്സിമീറ്ററുകള്‍, 600 എന്‍ 95 മാസ്‌കുകള്‍, 30 പി പി കിറ്റുകള്‍, ഡി.സി.സി യിലേക്ക് സൗജന്യ ഭക്ഷ്യ വിതരണം ചെയ്യുന്നതിനുള്ള തുക ഉള്‍പ്പെടെ 10 ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ജില്ലാ ഭരണകുടത്തിന് കൈമാറി. ടി.സിദ്ധിഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ കമ്പനി ജനറല്‍ മാനേജര്‍ ബെനില്‍ ജോണില്‍ നിന്നും ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.കെ മൂര്‍ത്തി, പി പി.എ കരിം, സുരേഷ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.