അനര്‍ഹര്‍ മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം

0

അനര്‍ഹമായി കൈപ്പറ്റിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് മാനന്തവാടി സപ്ലൈ ഓഫീസര്‍ അറിയിച്ചു.ജൂണ്‍ 30 വരെ പിഴ കൂടാതെ ഇതിന് അവസരം നല്‍കുന്നതിനും മറ്റ് ശിക്ഷണ നടപടികളില്‍ നിന്നും ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ ഉള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25000 രൂപയിലധികമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി കാര്‍ഡ് സറണ്ട് ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റണം.

Leave A Reply

Your email address will not be published.

error: Content is protected !!