വായന വാരാചരണത്തിന് തുടക്കമായി
കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന വാരാചരണം കവി സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ബിജു മാവറ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാക്വിലിന്‍,കെ. ജെ, റോസമ്മ ദേവസ്യ,കുമാരി സ്റ്റെലിന്‍ മരിയ എന്നിവര്‍ സംസാരിച്ചു. വായന വാരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ട്ടിന്‍ എന്‍. പി, ഡോ. രമേശന്‍ കെ,ജോണ്‍സണ്‍ ചുങ്കക്കുന്ന്,റോയ്‌സണ്‍ പിലാക്കാവ്,ഷാജി സി.സി,സ്റ്റെല്ല മാത്യു എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.