നെല്ലിയമ്പം ഇരട്ട കൊലപാതകം അന്വേഷണം ആശുപത്രികളിലേക്ക്

0

നെല്ലിയമ്പം കാവടം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട്  കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മാരകമായോ, മറ്റ് രീതിയിലോ പരിക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരെ പോലീസ് അന്വേഷിച്ചു വരികയാണ്. കൊലപാതകം നടത്തിയ പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

പ്രതികള്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ കൃത്യം നിര്‍വ്വഹിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകികളെ കുറിച്ചുള്ള ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്.കേശവന്‍ മാസ്റ്റര്‍ക്ക് ശത്രുക്കളാരും ഇല്ലെന്നുള്ളതും പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായാണ് അറിവ്.കൊലപാതക സമയം പത്മാവതി യുടെ കഴുത്തില്‍ ആറര പവന്‍ സ്വര്‍ണ്ണമാല ഉണ്ടായിരുന്നു അത് നഷ്ടപ്പെട്ടിട്ടില്ല എന്നതിനാല്‍ മോഷണശ്രമം നടക്കാന്‍ സാധ്യതയില്ലെന്നാണ് പ്രഥമിക വിലയിരുത്തല്‍ .എന്നാല്‍ പത്മാവതി ബഹളം വെച്ചതോടെ അക്രമികള്‍ രക്ഷപ്പെടുത്തുന്നതിനിടയില്‍ പത്മാവതിയെ കൊലെപ്പടുത്തുകയും ആളുകള്‍ എത്തുന്നതിന് മുമ്പ് അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാകാം കഴുത്തിലെ സ്വര്‍ണമാല എടുക്കാന്‍ കഴിയാത്തതെന്നും സംശയിക്കുന്നുണ്ട് .പ്രദേശവാസികളെയും പോലീസിനെയും ഒരു പോലെ കുഴക്കുകയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം.

Leave A Reply

Your email address will not be published.

error: Content is protected !!