കാര്‍ഷികക്ഷേമ കര്‍ഷക വികസന വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്കിലും തുടക്കം.പദ്ധതിയുടെ ഭാഗമായി ഓണത്തിന് മുന്‍പ് വിളവെടുക്കാവുന്ന തരത്തില്‍ ആവശ്യമായ പച്ചക്കറിവിത്തുകളും ചെടികളും എല്ലാ വീടുകളിലും എത്തിച്ച് നല്‍കും. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ അധ്യക്ഷനായിരുന്നു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെസി മോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.