മുട്ടക്കോഴികളെ വിതരണം ചെയ്തു
വയനാട് കൃഷിവിജ്ഞാനകേന്ദ്രം ആദിവാസിഗ്രാമം ദത്തെടുക്കല്‍ പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ജെ.എല്‍.ജി. അംഗങ്ങള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെയും,കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒ.ആര്‍. കേളു എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്‍ ചന്ദ്രബാബു, ഡോ. ജിജു പി. അലക്സ്, ഡോ. കെ. അജിത് കുമാര്‍, ഡോ. അലന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.