നശിപ്പിച്ചത് കോടികളുടെ വിളവ്

0

കാലവര്‍ഷത്തിന്റ തുടക്കത്തില്‍ തന്നെ ജില്ലയില്‍ വ്യാപക കൃഷി നാശം.26 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍.ഇതില്‍ 22 കോടിയിലധികം രൂപയുടെ വാഴ കുലകളാണ് നിലംപൊത്തിയത്.1948 കര്‍ഷകരുടെ വിളകള്‍ നശിച്ച വകയില്‍ 26,03,19000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.37 ലക്ഷത്തിലധികം നേന്ത്രവാഴകള്‍ നശിച്ചതിലൂടെ 1062 വാഴകര്‍ഷകര്‍ക്ക് 22 64 65000 രൂപയുടെ നഷ്ടം സംഭവിച്ചു.ഇതിന് പുറമെ പാകമാവാത്ത വാഴക്കുലകള്‍ നശിച്ച് 31 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി.

കവുങ്ങ്,റബ്ബര്‍,കുരുമുളക്,ഇഞ്ചി,കപ്പ തുടങ്ങിയ വിളകളാണ് മഴയില്‍ നശിച്ച മറ്റ് കാര്‍ഷിക വിളകള്‍.വിളനഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടെ വിളകള്‍ ഇന്‍ഷുര്‍ ചെയ്യാത്ത കര്‍ഷകരാണ്.2020-21 കാലത്തെ വിളനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.കോവിഡ് പ്രതിസന്ധിക്ക് പുറമെ കാര്‍ഷിക വിളകള്‍ നശിച്ചതോടെ ജില്ലയിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!