സുല്‍ത്താന്‍ ബത്തേരി മൂന്നാംമൈലിലാണ് വനാതിര്‍ത്തിയിലെ കല്‍മതില്‍ തകര്‍ത്ത് കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നത്.കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വനാതിര്‍ത്തിയില്‍ പ്രതിരോധത്തിന്നായി നിര്‍മ്മിച്ച കല്‍മതില്‍ പൊളിച്ചാണ് കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുന്നത്. കാട്ടാനകള്‍ പൊളിക്കുന്ന ഭാഗം വനംവകുപ്പ് പുനര്‍നിര്‍മ്മിക്കുന്നുണ്ടങ്കിലും വീണ്ടും മതില്‍ പൊളിച്ചാണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്.ഇത്തരത്തില്‍ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകള്‍ വ്യാപകമായ കൃഷിനാശവും വരുത്തുകയാണ്. ഇത് പ്രദേശവാസികള്‍ക്കും വനപാലകര്‍ക്കും ഒരു പോലെയാണ് ദുരിമാകുന്നത്. പ്രദേശത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കല്‍മതില്‍ കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് തടയാന്‍ സഹായമായിരുന്നു. എന്നാല്‍ അടുത്തിടെയായാണ് കാട്ടാനകള്‍ കല്‍മതില്‍ പൊളിച്ച് ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നത്.