അത്യാധുനിക ഫോഗിംഗ് മിഷ്യന്‍  സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

0

മക്കിയാട് സ്‌നേഹസ്പര്‍ശം ജീവകാരുണ്യ കൂട്ടായ്മയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ഫോഗിംഗ് മിഷ്യന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍ സി.ജെ. ജോയി നിര്‍വ്വഹിച്ചു. തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍, കെഎസ്ഇബി, കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങിയ സ്ഥലങ്ങള്‍ അണുവിമുക്തമാക്കി.രക്തദാനജൂബിലി ആഘോഷിക്കുന്ന മാധ്യമ പ്രവൃത്തകന്‍ കെഎം ഷിനോജ്, സ്തുത്യര്‍ഹ സേവന ശേഷം വിരമിച്ച അബ്ദുള്ള എന്നിവരെ ആദരിച്ചു. കെ.ഷംസുദ്ദീന്‍ ആദ്യക്ഷത വഹിച്ചു.അഡ്വ. ഷെബിന്‍ ജോര്‍ജ്ജ്, സുനില്‍, സജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!