ഇന്ധവിലവര്‍ദ്ധനവില്‍ ഓട്ടോ-ടാക്‌സി മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരങ്ങളുടെ ജീവിതമാണ് ദുരിതത്തിലായിരിക്കുന്നത്.അനുദിനമുയരുന്ന ഇന്ധനവിലവര്‍ദ്ധനവാണ് ഇതിന്റെ പ്രധാനകാരണം.പെട്രോളിനും ഡീസലിനും വിലയുയര്‍ന്ന് യഥാക്രമം 85.78രൂപയും 80.19രൂപയുമാണ് ഇന്നത്തെ വില.ദിവസം മുഴുവനും വാഹനമോടിയാല്‍ എണ്ണയടിക്കാന്‍പോലുമുള്ള തുക കിട്ടാത്ത അവസ്ഥയാണ് ഈമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ നേരിടുന്നത്.ഇതിനുപുറമെ സ്‌പെയര്‍പാര്‍ട്‌സുകളുടെ വില ഉയരുന്നതും ഇന്‍ഷൂറന്‍സ് തുക ഉയര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.പലരുംവാഹനങ്ങള്‍ വീട്ടിലിട്ട് മറ്റ് ജോലികളിലേക്ക് തിരിയാനുംതുടങ്ങി.കുടുംബചെലവും കുട്ടികളുടെ പഠനവും വഴിമുട്ടിയ അവസ്ഥയിലാണ് ഈ മേഖലയിലെ തൊഴിലെടുക്കന്നവരുടെ അവസ്ഥയെന്ന് തൊഴിലാളികള്‍ പറയുന്നു.ഇന്ധനവിലനിയന്ത്രണവിധേയമാക്കിയില്ല്ങ്കില്‍ ആത്മഹത്യയിലേക്ക് ഈ മേഖലയിലെ തൊഴിലാളികള്‍ എത്തിപ്പെടുമെന്ന മുന്നറിയി്പ്പാണ് തൊഴിലളികള്‍ നല്‍കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.