ലക്കിടി ജി.എല്‍.പി സ്‌കൂള്‍ സൗന്ദര്യവല്‍ക്കരിച്ചു

0

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്ന ലക്ഷ്യവുമായി ചെറുപ്പക്കാരുടെ വെബ്സൈറ്റ് കൂട്ടായ്മ ലക്കിടി ജി.എല്‍.പി സ്‌കൂള്‍ സൗന്ദര്യവല്‍ക്കരിച്ചു. എന്റെ സേവനം എന്റെ തൊഴില്‍ വെബ്സൈറ്റ് കൂട്ടായ്മയും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ലക്കിടി ജി.എല്‍.പി. സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്യുകയും ചിത്രം വരച്ച് അലങ്കരിക്കുകയും ജൈവപച്ചക്കറി നടുകയും ചെയ്തു.ഹെഡ്മാസ്റ്റര്‍ കരീം പി.കെ.അധ്യക്ഷനായിരുന്നു. സുമ പള്ളിപ്രം, പ്രഭുല്‍ നാഥ്, രജ്ഞിത്ത്, റഹീസ്, പ്രധീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!