ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപ കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സംഭാവനയായി പത്ത് ലക്ഷം രൂപ കൈമാറി. പത്തുലക്ഷം രൂപയുടെ ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണനില്‍ നിന്നും എംഎല്‍എ ഒ ആര്‍ കേളു ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി,ജനപ്രതിനിധികള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ എന്‍ പ്രഭാകരന്‍ പഞ്ചായത്ത് സെക്രട്ടറി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.