ദമ്പതികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി
താഴെ നെല്ലിയമ്പത്ത് മുഖം മൂടി ആക്രമത്തില്‍ മരിച്ച പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററുടേയും,ഭാര്യ പത്മാവതി അമ്മയുടേയും മരണത്തില്‍ കാവടം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ക്ഷേത്ര കമ്മറ്റി അംഗം കൂടിയായിരുന്ന കേശവന്‍മാസ്റ്ററേയും ഭാര്യയേയും കൊലപ്പെടുത്തിയവരെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ക്ഷേത്രം പ്രസിഡണ്ട് കെ പി.നാരായണന്‍ നമ്പ്യാര്‍, സെക്രട്ടറി പി.കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.