60 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി രണ്ടു പേര്‍ പിടിയില്‍
പച്ചക്കറി വാഹനത്തില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി രണ്ടു പേര്‍ പിടിയില്‍.കേരളാ കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ് പച്ചക്കറിക്കുള്ളില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ 60 കുപ്പികളിലായുള്ള മദ്യം പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ ചെമ്പട്ടത്ത് പി.ആബിദ്(28).പൂവത്തിങ്കല്‍ മണിയാറ്റ രാജീവന്‍(51) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.രഹസ്യവിവരത്തെത്തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും തിരുനെല്ലി പോലീസും ചേര്‍ന്നാണ് മദ്യം പിടികൂടിയത്. തിരുനെല്ലി എസ് ഐ കെ.ദിനേശ്, എ.എസ്.ഐ സജി, സി.പി.ഒ ഷിന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.