വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു

0

ദ്വാരക വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു. പ്രളയകെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ തിരുനാള്‍ എന്നതും ഇടവകയെ സംബദ്ധിച്ച് പ്രത്യേകതയാണ്. തിരുനാളില്‍ നിന്നും ലഭിക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഇടവകയുടെ തീരുമാനം. ഒക്ടോബര്‍ 4 നാണ് തിരുനാള്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ആഘോഷങ്ങളോടെയായിരുന്നു തിരുനാള്‍ ആഘോഷിച്ചിരുന്നത്, എന്നാല്‍ ഇത്തവണ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു തിരുനാള്‍. ഒക്ടോബര്‍ 5 മുതല്‍ ജപമാല, വിശുദ്ധ കുര്‍ബ്ബാന, നൊവേന എന്നിവയും 10 ന് ദിവ്യകാരുണ്യ ദിനവും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാള്‍ ദിനമായ 11 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, വചന പ്രഘോഷണം നൊവേന തുടര്‍ന്ന് നഗരപ്രദക്ഷിണവും നടന്നു. സമാപന ദിവസമായ 12 ന് രാവിലെ ആലോഷമായ തിരുനാള്‍ കുര്‍ബ്ബാനയും നൊവേനയും പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് നേര്‍ച്ചഭക്ഷണത്തോടെ 9 ദിവസം നീണ്ടു നിന്ന തിരുനാള്‍ സമാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!