മുട്ടില്‍ വനം കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി. നവാസ് ഉദ്ഘാടനം ചെയ്തു.ആദിവാസികളടക്കമുള്ള സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ,കബളിപ്പിച്ചും കോടികളുടെ മരം കൊള്ള നടത്തുന്നതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥ- മരം മാഫിയ കൂട്ടുകെട്ട് പുറത്തു കൊണ്ടുവരുന്നതിന് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിലെ ഗൂഡാലോചന അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തില്‍ പ്രസിഡണ്ട് സി.ടി. ഹുനൈസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. ശിഹാബ്, സി.കെ. അബ്ദുള്‍ ഗഫൂര്‍ , ഷാജികുന്നത്ത് എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.