ഓട്ടോ തൊഴിലാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൈത്താങ്ങായി യതി ഡ്രൈവിംഗ് സ്‌കൂള്‍
കോവിഡിലും ലോക്ക് ഡൗണിലും ദുരിതത്തിലായ പനമരത്തെ ഓട്ടോ തൊഴിലാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പനമരം യതി ഡ്രൈവിംഗ് സ്‌കൂള്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കുഞ്ഞിമോയിന്‍കുട്ടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. 150 ഓളം ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്കും പനമരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് കിറ്റ് വിതരണം ചെയ്തത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്, സാനിറ്റൈസര്‍, കയ്യുറകളും വിതരണം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍മാരായ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, സോളിയാട്രീസ, റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി മനോജ് പനമരം, കെ.പി. പ്രവീണ്‍, എന്‍.വിപിന്‍, പി.എസ്. പ്രിയേഷ്, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളായ ഹംസക്കുട്ടി വാടോച്ചാല്‍ (എസ്.ടി.യു), വിജേഷ് പനമരം (സി.ഐ.ടി.യു), ഷജില്‍ കാപ്പുംഞ്ചാല്‍ (ബി.എം.എസ്)എന്നിവര്‍ സംസാരിച്ചു.