കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റി 500 പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി. 50 പള്‍സ് ഓക്‌സി മീറ്ററുകള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളഏറ്റുവാങ്ങി. ബാക്കിയുളളവ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍, സെക്രട്ടറി എം.എം ഉലഹന്നാന്‍, സി.എം അബ്ദുള്‍ സലാം, സുരേഷ് ബാബു വാളാല്‍, എം. സുനില്‍കുമാര്‍, എം.വി രാജന്‍ എന്നിവര്‍ പങ്കെടുത്തു.