അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് കവര്‍ ചിത്രം വരച്ച് ജുനൈന മുഹമ്മദ് 

0

പാരിസ് കമ്മ്യൂണിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് കവര്‍ ചിത്രം വരച്ച് വയനാട്ടുകാരി.15 രാജ്യങ്ങളിലായി നടത്തിയ സൃഷ്ടികളില്‍ നിന്നാണ് ചീരാല്‍ സ്വദേശി ജുനൈന മുഹമ്മദ് വരച്ച ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

ലോക ചരിത്രത്തിലെ ആദ്യ തൊഴിലാളി സമരത്തിന് സ്മരണകള്‍ ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ലോകത്തിലെ പതിനെട്ടോളം ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പിന്‍പുറ ചിത്രമാണ് ചീരാല്‍ സ്വദേശി വളപ്പില്‍ ജുനൈന മുഹമ്മദിന്റെ രചനയില്‍ പതിയുന്നത്.മുന്‍ കവര്‍ചിത്രം അലജാന്‍ഡ്രോ നാഷണല്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ജോര്‍ജ് ലൂയിസ് റോഡ്രിഗസ് അഗ്യൂലറിയാണ് വരച്ചത്.ലോകത്തെമ്പാടുമുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ ഈ ചിത്രങ്ങളാണ് ഉപയോഗിക്കുക.സ്വര്‍ഗകവാടങ്ങള്‍ തള്ളി തുറന്നവര്‍ എന്ന് വിശേഷിപ്പിച്ച ജനകീയ വിപ്ലവം 150 ആണ്ട് പിന്നിടുമ്പോള്‍ ആ ചരിത്ര സംഭവത്തിന്റെ സ്മരണികയില്‍ വയനാട്ടുകാരിയുടെ രചനയും ലോകം കാണും

Leave A Reply

Your email address will not be published.

error: Content is protected !!