രാഹുല്‍ ഗാന്ധി എംപി മാനന്തവാടി നഗരസഭയ്ക്ക് പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് എംപി രാഹുല്‍ ഗാന്ധി മാനന്തവാടി നഗരസഭയ്ക്ക് പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി. നിയോജക മണ്ഡലത്തില്‍ ഉടനീളം 1500 പള്‍സ് ഓക്‌സിമീറ്ററുകളാണ് വിതരണം ചെയ്യുന്നത്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി , വൈസ് ചെയര്‍ പേഴ്‌സണ്‍ പി വി എസ് മൂസ സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. എന്‍ കെ വര്‍ഗീസില്‍ നിന്നും ഓക്‌സി മീറ്ററുകള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി വി ജോര്‍ജ്ജ്, മാര്‍ഗരറ്റ് തോമസ് കെപിസിസി മെമ്പര്‍ അബ്ദുള്‍ അസീഫ്, യുഡിഎഫ് കണ്‍വീനര്‍ പടയന്‍ മുഹമ്മദ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പിഎം ബെന്നി, വി യു ജോയ്, രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പ്രതിനിധി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു