നഴ്‌സിനെ പിരിച്ചു വിട്ട സംഭവം സത്യഗ്രഹ സമരം നടത്തി

0

തവിഞ്ഞാലില്‍ പാലിയേറ്റീവ് നഴ്‌സിനെ പിരിച്ചു വിട്ട സംഭവം. ജില്ലാ പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സസ് യുണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പിരിച്ചുവിടപ്പെട്ട നഴ്‌സ് സത്യഗ്രഹ സമരം നടത്തി. തിരിച്ചെടുക്കുംവരെ സമരമെന്നും സി.ഐ.ടി.യു.ഇതോടെ നഴ്‌സിനെ പിരിച്ചു വിട്ട സംഭവത്തിന് രാഷട്രീയ മാനവും കൈവന്നു.

കഴിഞ്ഞ 13 വര്‍ഷമായി പെയിന്‍ ആന്റ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് നേഴ്‌സ് അല്‍ഫോണ്‍സ മാത്യു എന്ന സീന ജോര്‍ജിനെ പഞ്ചായത്ത് പിരിച്ചു വിട്ടുവെന്നാരോപിച്ചാണ് നഴ്‌സ് പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തിയത്.പാലിയേറ്റീവ് കമ്യുണിറ്റി നഴ്‌സസ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൂടിയായ നഴ്‌സിനെ പിരിച്ചു വിട്ട സംഭവം യൂണിയന്‍ ഏറ്റെടുത്തതോടെ സംഭവത്തിന് രാഷ്ടീയ മാനം കൂടിയായി. സത്യാഗ്രഹ സമരം സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. പുഷ്പന്‍ അദ്ധ്യക്ഷത വഹിച്ചു, എന്‍.ജെ.ഷജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അയ്യപ്പന്‍, കെ.ഷബിത തുടങ്ങിയവര്‍ സംസാരിച്ചു. പിരിച്ചു വിട്ട നഴ്‌സിനെ തിരിച്ചെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു .പുതിയ പാലിയേറ്റീവ് നഴ്‌സിനെതിരഞ്ഞെടുക്കാനുള്ള തിങ്കളാഴ്ച നടന്ന ഇന്റര്‍വ്യു എല്‍.ഡി.എഫ് മെമ്പര്‍മാരും പ്രവര്‍ത്തകരും തടസപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ നല്‍കിയ പരാതിയില്‍ തലപ്പുഴ പോലീസ് കേസ് എടുത്തിട്ടുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!