മാനന്തവാടിയില്‍ ബ്ലാക്ക് ഫംഗസ്
മാനന്തവാടിയിലെ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്ത ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.അതേ സമയം രോഗലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തതാണെന്നും.ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസിന്റെതാണെന്നും ഔദ്യോദിഗ സ്ഥിരീകരണം കോഴിക്കോട് നിന്നും ലഭിക്കേണ്ടതായിട്ടുണ്ടെന്നും ഡി.എം.ഒ. ആര്‍ രേണുക.